ക്വട്ടേഷന്‍ നോട്ടിസ്
നോട്ടീസ് തീയതി : 15.04.2025
ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി : 25.04.2025, 03 പി.എം.
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി മെയ് 17 മുതല്‍ 23 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന എന്റെ കേരളം - പ്രദര്‍ശന വിപണനമേളയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍, കലാസാംസ്കാരിക പരിപാടികള്‍ എന്നിവയുമായി ബന്ധപ്പെട്ട് താഴെ പറയുന്ന ഇനങ്ങളില്‍ തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ക്വട്ടേഷന്‍ ക്ഷണിക്കുന്നു.
1. പ്രമോഷണല്‍ വീഡിയോ - ചിത്രങ്ങളുടെ നിര്‍മ്മാണം - എഡിറ്റിംഗ്, വീഡിയോ - സൗണ്ട് റെക്കോഡിംഗ്, കളറിംഗ് അനുബന്ധ ജോലികള്‍ അടക്കം
2. മൊബൈല്‍ വീഡിയോ വാളിനോടൊപ്പം നാടന്‍പാട്ട് കലാസംഘത്തിന്റെ പര്യടനം, പ്രതിദിന നിരക്ക്
3. ബസ് ബ്രാന്‍ഡിംഗ്
4. വിവിധ അളവുകളിലുളള പ്രചാരണ ബോര്‍ഡുകള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കല്‍
5. കോറുഗേറ്റഡ് മള്‍ട്ടി കളര്‍ ബോര്‍ഡുകള്‍ തയ്യാറാക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കല്‍
6. ടാക്സി സേവനം
7. കാറ്ററിംഗ്
8. ബാഡ്ജ്, ടാഗ് പ്രിന്റിംഗ്
9. പോസ്റ്റര്‍, നോട്ടീസ്, ഫ്ളയര്‍, ബുക് ലൈറ്റ് പ്രിന്റിംഗ്
ഓരോ ഇനത്തിലും പ്രത്യേക ക്വട്ടേഷനുകളാണ് സമര്‍പ്പിക്കേണ്ടത്. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട വിലാസം - ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്, കുടപ്പനക്കുന്ന് പി.ഒ, തിരുവനന്തപുരം 695 043
- Log in to post comments