Skip to main content

അഡീഷണൽ ഡയറക്ടർ (ഇലക്ട്രോണിക് മീഡിയ ഡിവിഷൻ)

 

വകുപ്പിന്റെ ഓഡിയോ വീഡിയോ കമ്യൂണിക്കേഷൻസ്, വെബ് ആൻ്റ് ന്യൂ മീഡിയ വിഭാഗങ്ങളുടെ പൊതുവായ ചുമതല, പ്രസ്തുത വിഭാഗങ്ങളുടെ ദൈനദിന ഭരണകാര്യങ്ങളുടെ ചുമതല, ടെലിവിഷൻ, റേഡിയോ പ്രോഗ്രാമുകളുടെ മേൽനോട്ടം, ഇൻഹൗസ്, ഔട്ട് സോഴ്സ് വിഡിയോ ഓഡിയോ പരിപാടികൾ, ഡോക്യുമെൻ്ററികൾ, സ്പോൺസേഡ് പ്രോഗ്രാമുകൾ എന്നിവയുടെ കോസ്റ്റ് കമ്മിറ്റി കൺവീനർ, ഇലക്ട്രോണിക് മീഡിയ പരസ്യങ്ങളുടെ നിർമ്മാണ മേൽനോട്ടം, വകുപ്പിൻ്റെ വിഡിയോ ന്യൂസ് ക്ലിപ്പിംഗ് സംവിധാനം, ഫോട്ടോഗ്രഫി, സ്‌ക്രൂട്ടിനി പരസ്യ വിഭാഗത്തിൻ്റെ (വിഷൽ, ഓഡിയോ, ഓൺലൈൻ) മാർക്കറ്റിംഗ് ഭരണപരമായ കാര്യങ്ങൾ, സിഡിറ്റ് ഐടി മിഷൻ തുടങ്ങിയ സാങ്കേതിക സ്ഥാപനങ്ങളുമായുള്ള ലെയ്സൺ പ്രവർത്തനങ്ങളുടെ മേൽനോട്ടം, ഐ ടി വിഭാഗം, പ്രിസം പദ്ധതികളുടെ ഏകോപനം എന്നിവയാണ് അഡീഷണൽ ഡയറക്ടർ (ഇലക്ട്രോണിക് മീഡിയ ഡിവിഷൻ) നിർവഹിക്കുന്ന ചുമതലകൾ. 

 

ഡെപ്യൂട്ടി ഡയറക്ടർ (മീഡിയ റിലേഷൻസ്), ഡെപ്യൂട്ടി ഡയറക്ടർ (വിഷൽ കമ്മ്യൂണിക്കേഷൻ), റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാർ എന്നിവരുടെ പ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതലയും അഡിഷണൽ ഡയറക്ടർക്ക് ആണ്.