Post Category
മണക്കടവ് വിയറില്‍ 2519 ദശലക്ഷം ഘനയടി ജലം ലഭിച്ചു : കരാര്‍ പ്രകാരം ലഭിക്കാനുള്ളത് 4731 ഘനയടി ജലം
മണക്കടവ് വിയറില്‍ ജൂലൈ ഒന്നു മുതല്‍ നവംബര്‍ എട്ട് വരെ 2519 ദശലക്ഷം ഘനയടി ജലം ലഭിച്ചു. പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരം 4731 ദശലക്ഷം ഘനയടി ജലം ലഭിക്കാനുള്ളതായി സംയുക്ത ജലക്രമീകരണ വിഭാഗം ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. പറമ്പിക്കുളം-ആളിയാര്‍ പദ്ധതി ജലസംഭരണ നില ദശലക്ഷം ഘനയടിയില്‍ താഴെ കൊടുക്കുന്നു. ബ്രാക്കറ്റില്‍ കഴിഞ്ഞ വര്‍ഷത്തെ ജലഭ്യതയുടെ ശതമാനക്കണക്ക്.
ലോവര്‍ നീരാര്‍ -109.70(102.19), തമിഴ്‌നാട് ഷോളയാര്‍ - 3210.77 (486.36) , കേരളാ ഷോളയാര്‍ -5280(109.32),പറമ്പിക്കുളം - 11113.87(121.18), തൂണക്കടവ് - 519.89(102.28), പെരുവാരിപ്പള്ളം - 571.14(102.72), തിരുമൂര്‍ത്തി - 1453.22(95.57) ആളിയാര്‍ - 2005.08(219.99).
date
- Log in to post comments