സഹകരണ വാരാഘോഷം : ഹരിതകേരളം മിഷന് പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം
64-മത് സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി അഞ്ച് സര്‍ക്ക്ള്‍ സഹകരണ യൂനിയനുകളുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 18ന് താലൂക്ക് കേന്ദ്രങ്ങളില്‍ ജൈവകൃഷി , വൃക്ഷതൈകള്‍,പച്ചക്കറി കൃഷി, മഴക്കുഴി നിര്‍മാണം, മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തും. സര്‍ക്കാരിന്റെ ഹരിതകേരളം മിഷന് പിന്തുണ പ്രഖ്യാപിച്ചാണ് പ്രവര്‍ത്തനങ്ങള്‍.
നവംബര്‍ 14 മുതല്‍ 20 വരെ വിവിധ വിഷയം സംബന്ധിച്ച സെമിനാറുകള്‍, മോട്ടിവേഷന്‍ ക്ലാസുകള്‍ തുടങ്ങിയവയും നടക്കും. ഇതുമായി ബന്ധപ്പെട്ട് ജില്ലാ സഹകരണ ബാങ്കില്‍ നടന്ന സഹകരണ സംഘങ്ങളുടെ അവലോകന യോഗത്തില്‍ ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) എം.കെ.ബാബു അധ്യക്ഷനായി.
ഡെപ്യൂട്ടി രജിസ്ട്രാര്‍ (ഭരണം) ജെ.വിജയകുമാര്‍, ചിറ്റൂര്‍ അസി.രജിസ്ട്രാര്‍ (ജനറല്‍) എം.ശബരീദാസന് , ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനെജര്‍ സുനില്‍കുമാര്‍, അസി.രജിസ്ട്രാര്‍ (പ്ലാനിങ്) , വിവിധ സംഘങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്തു.
- Log in to post comments