Post Category
മത്സ്യ തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് രജിസ്‌ട്രേഷന്‍ 15 വരെ
സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് (ആര്‍.എസ്.ബി.വൈ) പദ്ധതിയില്‍ അംഗമാകാത്ത മത്സ്യ തൊഴിലാളികളുടെ 2018-19 വര്‍ഷത്തെ രജിസ്‌ട്രേഷന്‍ തുടങ്ങിയതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
താത്പര്യമുള്ളവര്‍ റേഷന്‍ കാര്‍ഡ് , ആധാര്‍ കാര്‍ഡ് , ഫിഷറീസ് തിരിച്ചറിയല്‍ കാര്‍ഡ്, മത്സ്യതൊഴിലാളിക്ഷേമനിധി ബോര്‍ഡ് അംഗത്വ രേഖ എന്നിവയും പകര്‍പ്പുമായി അക്ഷയകേന്ദ്രത്തിലോ മലമ്പുഴ ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടറുടെ കാര്യാലയത്തിലോ നവംബര്‍ 15നകം എത്തണം .
date
- Log in to post comments