Skip to main content

ഒറ്റത്തവണ പ്രമാണ പരിശോധന

ജില്ലയില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ട്രേഡ്‌സ്മാന്‍(പോളിമര്‍ ടെക്‌നോളജി-കാറ്റഗറി നമ്പര്‍ 522/15) തസ്തികയുടെ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ഥികളുടെ ഒറ്റത്തവണ പ്രമാണ പരിശോധന ഈമാസം 14നും 15നും ജില്ലാ പിഎസ് സി ഓഫീസില്‍ നടക്കും.

ഉദ്യോഗാര്‍ഥികള്‍ പേര്, ജനന തീയതി, യോഗ്യതകള്‍, സംവരണാനുകൂല്യം എന്നിവ തെളിയിക്കുന്ന രേഖകള്‍ സ്‌കാന്‍ ചെയ്ത് പ്രൊഫൈലില്‍ അപ് ലോഡ് ചെയ്ത ശേഷം പ്രൊഫൈലില്‍ അനുവദിച്ചു ലഭിക്കുന്ന തീയതിയിലും  സമയത്തും പ്രമാണ പരിശോധനയ്ക്ക് ഹാജരാകണമെന്ന് ജില്ലാ പിഎസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468-2222665. 

date