Skip to main content

അക്ഷയ സംരംഭകര്‍ക്ക് ജി.എസ്.ടി പരിശീലനം

ജില്ലയിലെ അക്ഷയ സംരംഭകര്‍ക്കായി ചരക്ക് സേവന നികുതി വകുപ്പ് ജി.എസ്.ടി പരിശീലനം നല്‍കി. ജില്ല ചരക്ക് സേവന നികുതി ഡെപ്യൂട്ടി കമ്മീഷണര്‍ കെ. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. അക്ഷയ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ നിയാസ് പുല്‍പ്പാടന്‍ അധ്യക്ഷത വഹിച്ചു. ചരക്ക് സേവന നികുതി അസിസ്റ്റന്റ് കമ്മീഷണര്‍ കെ. അബ്ദുള്‍ ലത്തീഫ്, സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍ കെ. മുഷ്താഖ് അലി, ടെക്‌നിക്കല്‍ മാസ്റ്റര്‍ ട്രെയിനര്‍ ഷിജോയ് ജെയിംസ് എന്നിവര്‍ ക്ലാസ്സെടുത്തു. മാനേജര്‍  മുഹമ്മദലി പോത്തുകാടന്‍, ഓഫീസര്‍ പി.പി.മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.

 

date