സംസ്ഥാന മന്ത്രിസഭ രണ്ടാം വാര്‍ഷികം: 'ദിശ' പ്രദര്‍ശന വിപണനമേള നാളെ മന്ത്രി വി.എസ് സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും
സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലയില്‍ നടക്കുന്ന 'ദിശ' സേവന - ഉല്പന്ന- പ്രദര്‍ശന വിപണനമേള നാളെ (മെയ് 14) രാവിലെ 10.30 ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം നടക്കുന്ന ജില്ലാതല ക്ഷീരസംഗമത്തിന്റെ ഉദ്ഘാടനം വനം-ക്ഷീര-മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജു നിര്‍വ്വഹിക്കും. നാഗമ്പടം പോപ്പ് മൈതാനിയില്‍ നടക്കുന്ന പരിപാടിയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണണ്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ര് റ്റി. വി സുഭാഷ് ഐ.എ.എസ് ആമുഖ പ്രഭാഷണം നടത്തും. എം.പി മാരായ ജോസ് കെ. മാണി, കൊടിക്കുന്നേല്‍ സുരേഷ്, ജോയി എബ്രഹാം എന്നിവര്‍ മുഖ്യതിഥികളായിരിക്കും. എം.എല്‍.എ മാരായ കെ.എം.മാണി, അഡ്വ. കെ സുരേഷ് കുറുപ്പ്, സി. കെ ആശ, പി.സി ജോര്‍ജ്ജ്, സി.എഫ് തോമസ്, എന്‍.ജയരാജ്, മോന്‍സ് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, നഗരസഭ ചെയര്‍പേഴ്സണ്‍ ഡോ. പി.ആര് സോന, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റി മേരി സെബാസ്റ്റ്യന്‍, ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ എബ്രഹാം ടി ജോസഫ് , ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.അബ്ദുല്‍ റഷീദ് തുടങ്ങിയവര്‍ സംസാരിക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി കെ തോമസും, ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടര്‍ ടി. കെ അനി കുമാരിയും റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ കളക്ടര്‍ ഡോ. ബി. എസ് തിരുമേനി സ്വാഗതവും മൃഗ സംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറകടര്‍ ഡോ. കെ.എം ദിലീപ് നന്ദിയും പറയും. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് കാര്‍ഷിക രംഗത്തെ സര്‍ക്കാര്‍ പദ്ധതികളും ധനസഹായവും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ വനം-ക്ഷീര-മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജു ഉദ്ഘാടനം ചെയ്യും. ചിറ്റൂര്‍ എം.എല്‍.എ കെ. കൃഷ്ണന്‍കുട്ടി മോഡറേറ്ററാകും.
മെയ് 14 മുതല്‍ 20 വരെ നടക്കുന്ന പ്രദര്‍ശന മേള ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സംഘടിപ്പിക്കുന്നത്. വഞ്ചി വീടിന്റെ മാതൃകയില്‍ നിര്‍മ്മിച്ചിരിക്കുന്ന പ്രവേശന കവാടത്തിലൂടെയാണ് പ്രദര്‍ശന ഹാളിലേക്ക് കയറേണ്ടത്. നാടന്‍ ഭക്ഷണ ശാല മുതല്‍ മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യയുടെ ഫുട്ട് കോര്‍ട്ട് വരെയുളള 140 ഓളം സ്റ്റാളുകളാണ് പ്രദര്‍ശന മേളയില്‍ ഒരുക്കിയിരിക്കുന്നത്. കൂടാതെ കയര്‍, കൃഷി, മൃഗസംരക്ഷണ വകുപ്പ്, ജില്ലാ വ്യവസായ കേന്ദ്രം, കുടുംബശ്രീ, മില്‍മ, എക്സൈസ്, ഭക്ഷ്യ സുരക്ഷ, ആരോഗ്യം തുടങ്ങി വകുപ്പുകളുടെ നിരവധി സ്റ്റാളുകളാണ് പ്രദര്‍ശന നഗരിയിലുള്ളത്. ഹരിത പെരുമാറ്റചട്ടം പൂര്‍ണമായി പാലിച്ചുകൊണ്ടാണ് മേളയില്‍ ഓരോ സ്റ്റാളുകളും ക്രമീകരിച്ചിരിക്കുന് (കെ.ഐ.ഒ.പി.ആര്-906/18)
- Log in to post comments