നഴ്‌സുമാരുടെസേവനംവിലമതിക്കാനാവാത്തത്
നഴ്‌സുമാരുടെസേവനം വിലമിതക്കാനാവാത്തതാണെന്ന് പി ഉബൈദുള്ള എംല്‍എ പറഞ്ഞു. നഴ്‌സസ്‌വാരാഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ. ആരോഗ്യ മേഖലയില്‍വിലമതിക്കാനാവാത്ത സേവനം നല്‍കുന്ന നഴ്‌സുമാര്‍ക്ക് മെച്ചപ്പെട്ട ശമ്പളം നല്‍കേണ്ടതുണ്ട്. മാന്യമായ വേതനം അവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണെന്നുംഎംഎല്‍എ പറഞ്ഞു. നഗരസഭാ ടൗണില്‍ നടന്ന പരിപാടിയില്‍ എഡിഎംവി. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
ജെപിഎച്ച്എന്‍ കെവി രജിലേഖ, വാര്‍ഡ്കൗണ്‍സിലര്‍കെ സലീന, ഡെപ്യൂട്ടി ഡിഎംഒഡോ. ആര്‍ രേണുക, താലൂക്ക് ആശുപത്രിസുപ്രണ്ട് ഡോ. രാജഗോപാലന്‍, മാസ്മീഡിയ ഓഫീസര്‍ടിഎംഗോപാലന്‍, നഴ്‌സിങ്‌സുപ്രണ്ടുമാരായ ബേബി ലത, രാജം, നഴ്‌സിങ്‌സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരായ പുഷ്പ ലാസര്‍, പി സെല്‍വ റാണി, സഹകരണ ആശുപത്രി പ്രസിഡന്റ് എന്‍ കെ അബ്ദുസലാം, പുഷ്പലത, പിവിസുവര്‍ണകുമാരി എന്നിവര്‍ പങ്കെടുത്തു. സമ്മേളനത്തിന്റെ ഭാഗമായി നടന്ന റാലി മലപ്പുറംസിഐ പ്രേംജിത് ഫ്‌ളാഗ്ഓഫ് ചെയ്തു.
- Log in to post comments