Post Category
പ്ലസ് വണ്‍ പ്രവേശനം: ഐ.ഇ.ഡി വിദ്യാര്‍ത്ഥികള്‍ക്കുള്ള മെഡിക്കല്‍ കൗണ്‍സിലിംഗ് 15 മുതല്‍
ജില്ലയില്‍ പ്ലസ്‌വണ്‍ അഡ്മിഷന് ഏകജാലക സംവിധാനത്തിലൂടെ അപേക്ഷ സമര്‍പ്പിക്കുന്ന ഐ.ഇ.ഡി വിദ്യാര്‍ത്ഥികള്‍ക്കുള്ള മെഡിക്കല്‍ കൗണ്‍സിലിംഗ് മെയ് 15 ന് തുടങ്ങും. കോട്ടയ്ക്കല്‍ രാജാസ് ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് കൗണ്‍സിലിംഗ് നടക്കുക. 15 ന് മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍ നിന്നുള്ളവര്‍ക്കും 16 ന് തിരൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ നിന്നുള്ളവര്‍ക്കും 17 ന് വണ്ടൂര്‍, തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയില്‍ നിന്നുള്ളവര്‍ക്കുമാണ് കൗണ്‍സിലിംഗ് നടക്കുക. അര്‍ഹതയുള്ള വിദ്യാര്‍ത്ഥികള്‍ ആയത് തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രക്ഷിതാക്കളോടൊപ്പം രാവിലെ 10 ന് ഹാജരാവണമെന്ന് ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസ മലപ്പുറം മേഖലാ ഉപമേധാവി അറിയിച്ചു.
date
- Log in to post comments