Post Category
പട്ടാമ്പിയില്‍ നേത്ര പരിശോധനയും തിമിര നിര്‍ണയ കാംപും ഇന്ന്
ജില്ലാ ആശുപത്രിയിലെ നേത്രവിഭാഗം ഇന്ന് (നവംബര്‍ 15) രാവിലെ ഒമ്പത് മുതല്‍ 12 വരെ പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ നേത്രപരിശോധനയും തിമിര നിര്‍ണയ കാംപും നടത്തും. തിമിര ശസ്ത്രക്രിയ ആവശ്യമുള്ളവര്‍ക്ക് ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തും.
താത്പര്യമുള്ളവര്‍ പട്ടാമ്പി താലൂക്ക് ആശുപത്രിയിലെ നേത്ര വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 9495787569.
date
- Log in to post comments