Post Category
ഭാഗ്യക്കുറി ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കാം
സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡില്‍ 2017 മാര്‍ച്ച് വരെയോ പിന്നീടുള്ള ഏതെങ്കിലും മാസം വരെയോ അംശാദായ തുക ഒടുക്കിയതിന് ശേഷം അംശാദായ കുടിശിക വന്ന് അംഗത്വം റദ്ദായിട്ടുള്ള ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്ക്, കുടിശിക കാലയളവില്‍ നിര്‍ദ്ധിഷ്ട തുകയ്ക്കുള്ള ടിക്കറ്റ് വില്‍പ്പന നടത്തിയതിന്റെ വിവരം രേഖപ്പെടുത്തി, പിഴയോട് കൂടി കുടിശിക തീര്‍ത്തടച്ച് അംഗത്വം പുനഃസ്ഥാപിക്കാം.
ജൂണ്‍ ഒന്നു മുതല്‍ 30-ാം തീയതിവരെയുള്ള ഒരു മാസക്കാലത്തെ ഓഫിസ് പ്രവര്‍ത്തി ദിവസങ്ങളില്‍ അംഗത്വ പാസ് ബുക്കും, ടിക്കറ്റ് അക്കൗണ്ട് ബുക്കുമായി ക്ഷേമനിധി ഓഫീസര്‍ മുമ്പാകെ ഹാജരായി റദ്ദായ അംഗത്വം പുനഃസ്ഥാപിക്കാം.
date
- Log in to post comments