Skip to main content

ഗതാഗതം നിരോധിക്കും

കെഎസ്ടിപി റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിന്റെ ഭാഗമായി കാഞ്ഞങ്ങാട് പട്ടണത്തില്‍ നിലവിലുളള റോഡില്‍ നാളെ (17) രാവിലെ മുതല്‍ ടാറിംഗ് പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ മന്‍സൂര്‍   ആശുപത്രി മുതല്‍ പുതിയകോട്ട ട്രാഫിക് സര്‍ക്കിള്‍ വരെ  റോഡിന്റെ ഒരു ഭാഗം  അടയ്ക്കുന്നതും ഇതില്‍കൂടി ഇരുചക്രവാഹനങ്ങള്‍ അടക്കം ഗതാഗതം നിരോധിക്കുന്നതുമായിരിക്കും. ഒരാഴ്ചയോളം തുടരുന്ന ഗതാഗത നിയന്ത്രണത്തെ തുടര്‍ന്ന് കാസര്‍കോട് ഭാഗത്തു നിന്നുളള ഹെവി വാഹനങ്ങള്‍ ഹൈവേയില്‍ കൂടിയും ചെറിയ വാഹനങ്ങള്‍  മഡിയന്‍ ജംഗ്ഷനില്‍ നിന്നും വെളളിക്കോത്ത് വഴിയും  തിരിച്ചു വിടും.
        
                            

date