മന്ത്രിസഭാ വാര്‍ഷികം സ്‌പെഷ്യല്‍ റിലീസ് വെള്ളം, വൃത്തി, വിളവ് ഹരിതകേരളം സ്റ്റാള്‍ ശ്രദ്ധേയമാകുന്നു
സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ദിശ പ്രദര്‍ശന വിപണനമേളയില്‍ കേരള സര്‍ക്കാറിന്റെ ഹരിത കേരളം മിഷന്‍ സ്റ്റാള്‍ ശ്രദ്ധേയമാകുന്നു. ശുചിത്വം - മാലിന്യ സംസ്‌കരണം, കൃഷി വികസനം, ജല സംരക്ഷണം എന്നീ മൂന്ന് മേഖലകളില്‍ ഊന്നല്‍ നല്‍കുന്ന ബൃഹത്തായ ഇടപെടലാണ് ഹരിത കേരളം പദ്ധതിയിലുടെ ലക്ഷ്യം. ശുചിത്വ മാലിന്യ സംസ്‌കരണ മേഖലയില്‍ കഴിഞ്ഞ രണ്ട് വര്‍ഷകാലയളവില്‍ സംസ്ഥാനത്ത് ഉണ്ടായ പുരോഗതികളാണ് സ്റ്റാളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജലസേചന വകുപ്പ്, കൃഷി വകുപ്പ്, ശുചിത്വ മിഷന്‍ വകുപ്പുകള്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളുടെ ഫോട്ടോ ,വീഡിയോ ,പോസ്റ്റര്‍ പ്രദര്‍ശനവും ഈ സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്.
ജൈവ മാലിന്യങ്ങള്‍ ആരോഗ്യകരമായ രീതിയില്‍ സംസ്‌കരിക്കുന്ന വിവിധ തരം കംപോസ്റ്റിങ് പ്ലാന്റുകളായ പൈപ്പ് കമ്പോസ്റ്റ്, ബക്കറ്റ് കമ്പോസ്റ്റ്, മുച്ചട്ടി കമ്പോസ്റ്റ്, ടെറാകോട്ട മണ്ണിര കമ്പോസ്റ്റ് എന്നിവയുടെ വില്‍പനയും ,ജൈവ മാലിന്യത്തെ മണമില്ലാതെ കമ്പോസ്റ്റ് ചെയ്യാന്‍ സഹായിക്കുന്ന നൂതന ഉല്പ്ന്നമായ പെല്‍ റിച്ച് കോമ്പോ സോര്‍ബ്, ജൈവ കീടനാശിനികളും ,വിവിധയിനം തൈകളും സ്റ്റാളില്‍ നിന്നും കുറഞ്ഞ നിരക്കില്‍ ലഭിക്കുന്നു.
പതിറ്റാണ്ടുകള്‍ തരിശായി കിടന്ന ഐരാറ്റുനട പാടശേഖരത്ത് നിന്നും കാര്‍ഷിക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ വി.എസ്.സുനില്‍ കുമാര്‍ കൊയ്‌തെടുത്ത നെല്‍ കതിരുകള്‍ ഹരിത കേരളം മിഷന്‍ സ്റ്റാളിന്റെ മുഖ്യ ആകര്‍ഷണമായി മാറി. നാടിന്റെ പച്ചയും മണ്ണിന്റെ ന•യും ജലത്തിന്റെ ശുദ്ധിയും പരിസരത്തിന്റെ വൃത്തിയും വീണ്ടെടുക്കാനുള്ള ജനകീയ യജ്ഞം മുന്‍നിര്‍ത്തി ഹരിത കേരളം മിഷന്‍ സ്റ്റോള്‍ ദിശ പ്രദര്‍ശന മേളയില്‍ മുഖ്യ ആകര്‍ഷണം നേടുന്നു.
- Log in to post comments