Skip to main content

ദിശ മേളയില്‍ സൗരോര്‍ജ്ജ പ്ലാന്റ് രജിസ്‌ട്രേഷന്‍ സൗകര്യം

 

ദിവസവും പത്ത് യൂണിറ്റ് വൈദ്യുതി  ലഭിക്കുന്ന സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന്  നാഗമ്പടം മൈതാനിയില്‍ നടക്കുന്ന  ദിശ മേളയിലെ അനെര്‍ട്ടിന്റെ സ്റ്റാളില്‍ രണ്ടായിരം രൂപ അടച്ച് രജിസ്റ്റര്‍ ചെയ്യാം. രണ്ട് മുതല്‍ അന്‍പത് കിലോവാട്ട് വരെ ശേഷിയുള്ള  പ്ലാന്റുകള്‍ വീടുകളുടെ മേല്‍ക്കൂരയിലാണ് സ്ഥാപിക്കുക. വാഷിംഗ് മെഷീന്‍, ഫ്രിഡ്ജ്, പമ്പ് സെറ്റ്, എയര്‍ കണ്ടീഷണര്‍, തുടങ്ങിയവ പ്ലാന്റുമായി ഘടിപ്പിക്കാവുന്നതാണ്. ബാറ്ററി ആവശ്യമില്ലാത്തതിനാല്‍  പകല്‍ സമയത്ത് പ്ലാന്റില്‍ അധികമായി ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് നല്‍കി രാത്രി ഗ്രിഡില്‍ നിന്നും തിരികെ എടുക്കാം. എടുക്കുന്ന വൈദ്യുതിയുടെ അളവ് കണക്കാക്കുന്നതിന് നെറ്റ് മീറ്റര്‍ പ്ലാന്റില്‍ ഘടിപ്പിക്കും.   സോളാര്‍ പാനലുകള്‍ക്ക് 20 വര്‍ഷവും ഇന്‍വര്‍ട്ടറിന് അഞ്ച് വര്‍ഷവും വാറണ്ടിയുണ്ട്.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9447221025

പൊതുഇടത്തിലെ സ്ത്രീ സെമിനാര്‍ ഇന്ന്

മന്ത്രിസഭാ വാര്‍ഷികത്തോടനുബന്ധിച്ച് നാഗമ്പടം മൈതാനിയില്‍ നടക്കുന്ന ദിശ സേവന-ഉല്പന്നപ്രദര്‍ശന-വിപണനമേളയില്‍  ഇന്ന് (മെയ് 18) ഉച്ചയ്ക്ക് രണ്ടിന് പൊതു ഇടത്തിലെ സ്ത്രീ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. തുടര്‍ന്ന് ഏറ്റുമാനൂര്‍ ശ്രീപതി സിവിഎന്‍ കളരി അവതരിപ്പിക്കുന്ന  കളരിപ്പയറ്റ്, സംഗീക സംവിധായകന്‍ ജയ്‌സണ്‍ സി നായര്‍ നയിക്കുന്ന സംഗീത സന്ധ്യ എന്നിവയും ഉണ്ടായിരിക്കും.   

രാവിലെ 11ന് ഉത്തരവാദിത്ത ടൂറിസം കാഴ്ചപ്പാടുകള്‍ സംബന്ധിച്ച സെമിനാര്‍              ഉണ്ടായിരിക്കും. നാളെ (മെയ് 19) ആര്‍ദ്രം നവകേരള സെമിനാറില്‍ ആര്‍ദ്രം മിഷന്റെ പ്രസക്തി, ഹരിതകേരളം എന്നിവ സംബന്ധിച്ച സെമിനാര്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന സംഘനൃത്തം, മാര്‍ഗ്ഗംകളി, ചവിട്ടുനാടകം,നാടന്‍പാട്ട്, റോള്‍പ്ലേ, വഞ്ചിപ്പാട്ട്, പൂരകളി, കുച്ചിപ്പുടി, തിരുവാതിര, അദ്ധ്യാപക കലാവേദിയുടെ സംഘഗാനം എന്നിവ ഉണ്ടായിരിക്കും. 

 

date