ജൂണ്‍ അഞ്ചിന് രോഗപ്രതിരോധ പ്രതിജ്ഞ
മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ജൂണ്‍ അഞ്ചിന് രോഗപ്രതിരോധ പ്രതിജ്ഞ എടുക്കാന്‍ എഡിഎം കെ. രാജന്റെ അദ്ധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന വകുപ്പുതല ഏകോപന സമിതി യോഗത്തില്‍ തീരുമാനിച്ചു. വ്യക്തി ശുചിത്വം സംബന്ധിച്ച ക്ലാസുകളും സംഘടിപ്പിക്കും. സ്‌കൂള്‍ സയന്‍സ് ക്ലബുകളുടെ ആഭിമുഖ്യത്തില്‍ ശാസ്ത്രീയമായി കൈ കഴുകുന്ന വിധം കുട്ടികളെ പരിശീലിപ്പിക്കും. കുട്ടികള്‍ കൈകഴുകുന്ന സ്ഥലത്തും ശുചിമുറികളിലും സോപ്പ് ലഭ്യമാക്കും. വാര്‍ഡ്തല ശുചിത്വ സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കി മഴക്കാല പൂര്‍വ്വ ശുചീകരണ ജലപങ്കാളിത്തത്തോടെ നടത്തണമെന്നും ശുചീകരണ തൊഴിലാളികള്‍ക്ക് സുരക്ഷാ ഉപരകരണങ്ങള്‍ നല്‍കണമെന്നും നിര്‍ദ്ദേശിച്ചു. സ്‌കൂള്‍ തുറക്കുന്നതിനു മുമ്പായി സ്‌കൂള്‍, കിണറുകള്‍ വൃത്തിയാക്കി ക്ലോറിനേറ്റ് ചെയ്യുന്നതിനും ഓവര്‍ഹെഡ് ടാങ്കുകള്‍ വൃത്തിയാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി.
- Log in to post comments