ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം നിയമനം
തിരുവനന്തപുരം, ആലപ്പുഴ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ ഒഴിവുളള മുഴുവന്‍ സമയ വനിത അംഗത്തിന്റെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അംഗീകൃത യൂണിവേഴ്സ്റ്റി ബിരുദമുളളവരും 35 വയസ്സോ അതിനു മുകളിലോ പ്രായമുളളവരുമായിരിക്കണം. ധനതത്വം, നിയമം, കൊമോഴ്‌സ്, അക്കൗണ്ടന്‍സി, വ്യവസായം, പൊതുകാര്യങ്ങള്‍, ഭരണ നിര്‍വ്വഹണം എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉളളവരും കഴിവും ആര്‍ജ്ജവവും ഉളളവരുമായിരിക്കണം. ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം നിശ്ചിത അപേക്ഷ ഫോറത്തില്‍ മെയ് 30നകം ജില്ലാ കളക്ടര്‍മാര്‍ക്ക് അപേക്ഷ നല്‍കണം. അപേക്ഷ ഫോറം എല്ലാ ജില്ലാ കളക്‌ട്രേറ്റിലും ജില്ലാ സപ്ലൈ ഓഫീസുകളിലും ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറങ്ങളിലും ംംം.രീിൗൊലൃമളളമശൃ.െസലൃമഹമ.ഴീ്.ശി എന്ന വെബ് സൈറ്റിലും ലഭ്യമാണ്.
- Log in to post comments