Post Category
കൂടിക്കാഴ്ച നടത്തും
കൊല്ലം ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് II (ഹോമിയോ) (III NCA-LC) തസ്തികയിലേക്ക് (കാറ്റഗറി നമ്പര്‍ 391/2016) തെരഞ്ഞെടുപ്പിനായി 2017 ഒക്‌ടോബര്‍ 24 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂണ്‍ ഒന്നാം തിയതി പി.എസ്.സി ജില്ലാ ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂ മെമ്മോ അയച്ചിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഇന്റര്‍വ്യൂ മെമ്മോ, വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഡൗണ്‍ലോഡ് ചെയ്ത് തിരിച്ചറിയല്‍ കാര്‍ഡ്, യോഗ്യത തെളിയിക്കുന്ന പ്രമാണങ്ങള്‍ എന്നിവ സഹിതം നിശ്ചിത തിയതിയില്‍ ഹാജരാകണം. ഇതിനകം മെമ്മോ ലഭിക്കാത്തവര്‍ കൊല്ലം ഓഫീസുമായി ബന്ധപ്പെടണം.
പി.എന്‍.എക്‌സ്.1875/18
date
- Log in to post comments