Skip to main content

വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനം

താനൂര്‍ ഗവ: റീജ്യനല്‍ ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി വിജയിച്ച് സ്‌കൂളിന് 100 ശതമാനം വിജയം നേടിക്കൊടുത്ത വിദ്യാര്‍ത്ഥികളെ മത്സ്യബന്ധന വകുപ്പ് അധികൃതര്‍ അനുമോദിച്ചു. പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി ജയനാരായണന്‍ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പി.ടി.എ പ്രസിഡന്റും താനൂര്‍ നഗരസഭാ കൗണ്‍സിലറുമായ എം.പി അഷ്റഫ് അധ്യക്ഷനായി. പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും കൗണ്‍സിലര്‍മാരായ അലി അക്ബര്‍, പി.ടി ഇല്യാസ്, സാമൂഹ്യ സേവാ സംഘം പ്രവര്‍ത്തകന്‍ സി.പി ബാപ്പുട്ടി, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധി ബാബു എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രധാനധ്യാപകന്‍ കെ.വി കൃഷ്ണന്‍ സ്വാഗതവും അധ്യാപിക എസ്.ഡി സന്ധ്യാറാണി നന്ദിയും പറഞ്ഞു.

 

date