കര്‍ഷക സമ്പര്‍ക്ക പരിപാടിയ്ക്ക് നാളെ തുടക്കം
സംസ്ഥാന മന്ത്രി സഭാ വാര്‍ഷീകാഘോഷങ്ങളുടെ ഭാഗമായി ക്ഷീര വികസന വകുപ്പു സംഘടിപ്പിക്കുന്ന കര്‍ഷക സമ്പര്‍ക്ക പരിപാടിയ്ക്ക് നാളെ തുടക്കമാകും. ചെമ്പ് ക്ഷീരോല്‍പ്പാദക സഹകരണ സംഘത്തില്‍ ഉച്ചയ്ക്ക് 2.30 ന് വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. വൈ ജയകുമാരി പരിപാടി ഉദ്ഘാടനം ചെയ്യും. ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത അശോകന്‍ അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് അംഗം വി.കെ.രാജു, ഗ്രാമപഞ്ചായത്തംഗം കെ. കെ. രമേശന്‍ എന്നിവര്‍ സംസാരിക്കും. വിവിധ വിഷയങ്ങളില്‍ ജില്ലാ ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ ആര്‍.രജിത, ബാങ്കിംഗ് ലിറ്ററസി കൗണ്‍സിലര്‍ ടി.കെ.ലക്ഷ്മി, വൈക്കം ക്ഷീര വികസന ഓഫീസര്‍ കെ. മനോഹരന്‍ എന്നിവര്‍ ക്ലാസ്സെടുക്കും. ക്ഷീരോല്‍പ്പാദക സഹകരണ സംഘം പ്രസിഡന്റ് എം. വി അശോകന്‍ സ്വാഗതവും സെക്രട്ടറി പി.സി ശ്യാം നന്ദിയും പറയും.
(കെ.ഐ.ഒ.പി.ആര്‍-1004/18)
- Log in to post comments