Post Category
ക്ഷീരദിന മത്സരം 30ന്
ജൂണ്‍ ഒന്ന് ക്ഷീരദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കോട്ടയം ഈരയില്‍ക്കടവില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര പരിശീലന കേന്ദ്രത്തില്‍ മെയ് 30 രാവിലെ 10 മുതല്‍ 12 വരെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. എല്‍പി, യു.പി വിഭാഗങ്ങള്‍ക്ക് വാട്ടര്‍ കളര്‍, പെയിന്റിംഗ്, ഹൈസ്‌ക്കൂള്‍ വിഭാഗത്തിന് പോസ്റ്റര്‍ ഡിസൈനിംഗ്, ഡയറി ക്വിസ്, ഹയര്‍ സെക്കണ്ടറി വിഭാഗത്തിന് പ്രബന്ധ രചന മത്സരങ്ങള്‍ നടത്തും. താല്പര്യമുളളവര്‍ മെയ് 29നകം ഈരയില്‍ക്കടവിലുളള ക്ഷീരപരിശീലന കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2302223
(കെ.ഐ.ഒ.പി.ആര്‍-1005/18)
date
- Log in to post comments