Post Category
അക്ഷരകൈരളി വരിസംഖ്യ ഏറ്റുവാങ്ങി
ജില്ലയിലെ മുഴുവന്‍ പ്രേരക്മാരും സാക്ഷരതാ മിഷന്റെ മുഖമാസികയായ അക്ഷരകൈരളിയുടെ വരിക്കാരായി. ജില്ലാ പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് സഖറിയാസ് കുതിരവേലി പ്രേരക്മാരില്‍ നിന്നും വരിസംഖ്യ ഏറ്റുവാങ്ങി. തുല്യതാ പഠിതാക്കള്‍ ഉള്‍പ്പടെ 730 പേര്‍ മാസികയുടെ വരിക്കാരായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലിയും അക്ഷരകൈരളി മാസികയുടെ വരിക്കാരനായി. എല്ലാ ജനപ്രതിനിധികളും മാസികയുടെ വരിക്കാരാകണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ കെ. വി.രതീഷ്, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ബേബി ഗിരിജ, താരതോമസ് എന്നിവര്‍ സംസാരിച്ചു.
(കെ.ഐ.ഒ.പി.ആര്‍-1006/18)
date
- Log in to post comments