Skip to main content

പകര്‍ച്ചവ്യാധികള്‍ തിരിച്ചു വരവിന്റെ പാതയില്‍; ജാഗ്രത അനിവാര്യം

നമ്മള്‍ അടിച്ചമര്‍ത്തി എന്നു വിശ്വസിച്ചിരുന്ന പല പകര്‍ച്ചവ്യാധികളും ഇന്ന് തിരിച്ചുവരവിന്റെ പാതയിലാണെന്ന് ആരോഗ്യ കേരളം സെമിനാര്‍.ആരോഗ്യ വകുപ്പിന്റെ കീഴില്‍ ആരോഗ്യ കേരളം എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാറിലാണ് പകര്‍ച്ചവ്യാധികളെ സംബന്ധിച്ച് ആശങ്കയുളവാക്കുന്ന വാദം ഉയര്‍ന്നു വന്നത്. സെമിനാറില്‍ കൊതുകു ജന്യ രോഗങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളും സമഗ്രരോഗ പ്രതിരോധവും, പകര്‍ച്ചേതര വ്യാധികളും, കേരള വികസന മാതൃകയും , ശൈശവ ആരോഗ്യവും പ്രതിരോധ  എന്നീ വിഷയങ്ങളിലാണ് സെമിനാര്‍ നടന്നത്. ഫലപ്രദമായ രീതിയിലുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ കൊണ്ടു മാത്രമേ കൊതുകുജന്യ രോഗങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളില്‍ നിന്നും മോചനമുണ്ടാവൂ. ഡെങ്കിപ്പനിക്ക് കാരണമായ ഈഡിസ് കൊതുകളെപ്പറ്റിയും ഫലപ്രദമായ കൊതുകു നിവാരണത്തെപ്പറ്റിയും മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ.സജിത് കുമാര്‍ ക്ലാസ്സെടുത്തു.എം.എല്‍.എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.ഡോ.അജിത് ആര്‍, ഡോ.പി.എന്‍ വിദ്യാധരന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി.കെ. തോമസ്  എന്നിവര്‍ സംസാരിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍ .പ്രിയ മോഡറേറ്ററായിരുന്നു.

date