ചെറുതോണിയെ വര്‍ണ്ണാഭമാക്കിയ വിളംബരറാലി
വിപണന പ്രദര്‍ശന മേളയുടെ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച മേളപ്പെരുമയുടെ അകമ്പടിയോടുകൂടി നടന്ന വിളംബരറാലി ജനസാന്നിധ്യംകൊണ്ടും വര്‍ണ്ണപ്പൊലിമ കൊണ്ടും ശ്രദ്ധേയമായി. ബാന്റുമേളവും ചെണ്ടമേളവും റാലിക്ക് മികവേകി. എം.പി ഓഫീസിന് സമീപത്തുനിന്നും ആരംഭിച്ച റാലിക്ക് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി, ജില്ലാ പഞ്ചായത്തംഗം ലിസമ്മ സാജന്, മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോളി ജോസ്, കെ.എസ്.ആര്.ടി.സി ഡയറക്ടര്‍ സി.വി. വര്‍ഗ്ഗീസ്, ഐ ആന്റ് പി.ആര്.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുള്‍ റഷീദ്, ഗ്രാമപഞ്ചായത്തംഗങ്ങള്‍, സാമൂഹിക സാംസ്കാരിക നേതാക്കള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. യൂണിഫോം ധരിച്ച കുടുംബശ്രീ അംഗങ്ങള്‍, വിവിധ വകുപ്പുകളിലെ ജീവനക്കാര്‍, വ്യാപാരികള്‍, തൊഴിലാളികള്‍, വിവിധ രാഷ്ട്രീയ, സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങി നിത്യജീവിതത്തിലെ വിവിധ മേഖലകളിലുള്ളവര്‍ റാലിയില്‍ അണിനിരന്നു.
- Log in to post comments