Skip to main content

മെഡിക്കല്‍ കോളെജ് ഹോസ്റ്റല്‍ നിര്‍മാണപ്രവൃത്തി മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്യും

 

           മന്ത്രിസഭാ വാര്‍ഷികാഘേ#ാഷത്തിന്റെ ഭാഗമായി 10.30ന്  ഇടുക്കി മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കോംപ്ലക്‌സ് നിര്‍മ്മാണോദ്ഘാടനം ചെറുതോണി നിറവ് മേളനഗരിയില്‍ മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍വ്വഹിക്കും. വൈദ്യുതവകുപ്പ് മന്ത്രി എം.എം. മണി അധ്യക്ഷത വഹിക്കും. അഡ്വ.ജോയ്‌സ് ജോര്‍ജ് എം.പി മുഖ്യപ്രഭാഷണം നടത്തും. റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ഇടുക്കി മെഡിക്കല്‍ കോളേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ.പി.കെ. അജയന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കുമാരി കൊച്ചുത്രേസ്യാ പൗലോസ്, ജില്ലാ കളക്ടര്‍ ജി.ആര്‍ ഗോകുല്‍ ഐഎഎസ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആഗസ്തി അഴകത്ത്, കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ സി.വി.വര്‍ഗീസ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ് എന്നിവര്‍ സംസാരിക്കും. 

പ്രദര്‍ശന വിപണന മേളയില്‍ ഇന്ന് ഗാനമേള

മന്ത്രിസഭാ വാര്‍ഷികത്തിന്റെ ഭാഗമായി ചെറുതോണിയിലെ പ്രദര്‍ശന വിപണന മേളയില്‍ വൈകിട്ട് 6 മണിക്ക് ഇടുക്കി കലാസാഗര്‍ ഒരുക്കുന്ന ഗാനമേള ഉണ്ടായിരിക്കും.

date