Post Category
എസ്എല്‍ഐ, ജിഐഎസ് : അറിയിപ്പ് ഉണ്ടാകുന്നതുവരെ സേവനം ലഭ്യമല്ല
സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പ് നടത്തുന്ന എസ്.എല്‍.ഐ/ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് എന്നീ പദ്ധതികളില്‍ അംഗങ്ങളായിട്ടുള്ള ജീവനക്കാരുടെ മുന്‍കാല പ്രീമിയം/വരിസംഖ്യ അടവ് വിവരങ്ങള്‍ ഡ്രായിംഗ് ആന്റ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസര്‍മാര്‍ മുഖേന ശേഖരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് ഏപ്രില്‍ 30 ന് അവസാനിച്ചു. അതിനാല്‍ ഡാറ്റാഎന്‍ട്രി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നല്‍കിവരുന്ന സേവനങ്ങള്‍ വകുപ്പിന്റെ ഓഫീസുകളില്‍ നിന്നോ വിശ്വാസ് സോഫ്റ്റ്‌വെയര്‍ മുഖേനയോ ഇപ്പോള്‍ ലഭ്യമല്ല. എന്നാല്‍ ഈ ആവശ്യത്തിനായി നിരവധി ജീവനക്കാര്‍ ഇന്‍ഷ്വറന്‍സ് വകുപ്പിന്റെ ഓഫീസുകളില്‍ എത്തുന്നുണ്ട്. ഇത് സംബന്ധിച്ച് ഇനിയൊരു സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടാകുന്നതുവരെ സേവനങ്ങള്‍ വകുപ്പിന്റെ ഓഫീസുകളില്‍ നിന്നും ലഭിക്കില്ല.
പി.എന്‍.എക്‌സ്.1897/18
date
- Log in to post comments