പരിസ്ഥിതി സൗഹൃദ പൗരസമൂഹം എന്ന ലക്ഷ്യവുമായി ഹരിത കേരള മിഷന്‍
മണ്ണറിഞ്ഞ് മാറ്റം വിതയ്ക്കുന്ന സര്‍ക്കാരിന്റെ ഹരിത കേരള മിഷന്‍ മൂന്നാം വര്‍ഷത്തിലേക്ക് കടന്നതോടെ ജനങ്ങള്‍ക്കിടയില്‍ കുടുതല്‍ സ്വീകാര്യമാകുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ശുചിത്വപൂര്‍ണ്ണവും ഹരിതാഭവുമായ ഒരു കേരളം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച സമഗ്ര കര്‍മ്മ പദ്ധതിയാണ് ഹരിതകേരള മിഷന്‍.
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് കാഞ്ഞങ്ങാട് അലാമിപ്പള്ളിയില്‍ നടക്കുന്ന ഉല്‍പ്പന്ന പ്രദര്‍ശനമേയിലാണ് ഹരിതകേരള മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതും മറ്റുമായി വ്യത്യസ്ത ഉത്പന്നങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഗ്രീന്‍പ്രോട്ടോക്കോള്‍ പാലിച്ച് പൂര്‍ണമായും പ്ലാസ്റ്റിക്ക് വിമുക്തമായാണ് പ്രദര്‍ശനത്തില്‍ ഹരിത കേരള മിഷന്‍ സ്റ്റാള്‍ ഒരുക്കിയിരിക്കുന്നത്. തെങ്ങില്‍ നിന്നും നിര്‍മ്മിച്ച വ്യത്യസ്ത കരകൗശല വസ്തുക്കളാണ് സ്റ്റാളിന്റെ പ്രത്യേക ആകര്‍ഷണം.
ജൈവ കൃഷിയുടെ പ്രാധാന്യം വിളിച്ചോതി ബേഡകം, അജാനൂര്‍ ഗ്രാമപഞ്ചായത്തുകള്‍ ജൈവികമായി വിളയിച്ചെടുത്ത ബേഡകം അരി (ബേഡകം ഗ്രാമ പഞ്ചായത്ത്), അമൃതം അരി (അജാനൂര്‍ ഗ്രാമപഞ്ചായത്ത്) എന്നിവയുടെ പ്രദര്‍ശനവുമുണ്ട്. ആവശ്യക്കാര്‍ക്ക് മുന്‍കൂട്ടി ഓര്‍ഡര്‍ നല്‍കാനുള്ള സൗകര്യവും സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. മഴക്കാലത്തിന് മുന്നോടിയായി മഴവെള്ളം സംഭരിക്കുക എന്ന ലക്ഷ്യത്തോടെ കിണര്‍ റീചാര്‍ജ് മാതൃക സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്.
- Log in to post comments