Skip to main content

സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഇന്ന്

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന മേളയുടെ ഭാഗമായി  ആരോഗ്യവകുപ്പ് ഇന്ന്(22) സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. സ്റ്റേജിന് സമീപത്തായി രാവിലെ 11മണി മുതല്‍  ഉച്ചകഴിഞ്ഞ് രണ്ടുവരെയാണ് ക്യാമ്പ്. ജില്ലാ ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ക്യാമ്പില്‍ ലഭ്യമാണ്. 
ദന്തരോഗം, ചര്‍മരോഗം , ജനറല്‍ മെഡിസിന്‍ എന്നീ പരിശോധനകളാണ് ക്യാമ്പില്‍ ഉണ്ടാവുക.കൂടാതെ ജീവിതശൈലീ രോഗങ്ങളുടെ നിര്‍ണയം ആരോഗ്യ വകുപ്പിന്റെ സ്റ്റാളില്‍ എല്ലാ ദിവസവും ലഭ്യമാണ്. ക്യാമ്പില്‍ ലാബ് സൗകര്യം ഉണ്ട്.
               

date