ചലച്ചിത്ര മേള ഇന്ന് ആരംഭിക്കും
സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായുള്ള ചലച്ചിത്ര പ്രദര്‍ശനം ഇന്ന് (22) ആരംഭിക്കും. ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രദര്‍ശനം ബേഡകം പള്ളത്തും ചാലില്‍ വൈകുന്നേരം 6.30 ന് ജില്ലാ കളക്ടര്‍ ജീവന്‍ബാബു. കെ ഉദ്ഘാടനം ചെയ്യും.
കലാമേളയില്‍ ഇന്ന് കേരള കലാമണ്ഡലം അവ തരിപ്പിക്കുന്ന വിവിധ പരിപാടികള്‍
ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സിന്റെ ആഭിമുഖ്യത്തില്‍ കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുഡി എന്നിവ അരങ്ങേറും. ഇന്ന് (22)വൈകിട്ട് 6.30 ന് കാഞ്ഞങ്ങാട് അലാമിപ്പളളി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് തയ്യാറാക്കിയ സ്റ്റേജിലാണ് കേരള കലാമണ്ഡലത്തിലെ വിവിധ കലാകാരന്മാര്‍ അണിനിരക്കുന്ന പരിപാടികള്‍ അരങ്ങേറുന്നത്. രണ്ടു മണിക്കൂറോളം നീണ്ടു നില്‍ക്കുന്ന പരിപാടി കാഞ്ഞങ്ങാടിന് നവ്യാനുഭവമാകും.
- Log in to post comments