Post Category
ടെക്‌നിക്കല്‍ ഹൈസ്‌ക്കൂള്‍ പ്രവേശനം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ വെള്ളൂരില്‍ പ്രവര്‍ത്തിക്കുന്ന പാമ്പാടി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് ഒഴിവുളള സീറ്റുകളിലേക്ക് മെയ് 25വരെ അപേക്ഷ സ്വീകരിക്കും. ഏഴാം ക്ലാസ് പാസ്സായ കുട്ടികള്‍ക്ക് അപേക്ഷിക്കാം. സാധാരണ ഹൈസ്‌ക്കൂള്‍ വിഷയങ്ങള്‍ക്ക് പുറമേ എഞ്ചിനീയറിംഗ് വിഷയങ്ങളായ ഫിറ്റിങ്ങ്, വെല്‍ഡിങ്ങ്, ടര്‍ണിങ്ങ്, റബ്ബര്‍ടെക്‌നോളജി, പ്രിന്റിംഗ് ടെക്‌നോളജി, ഇലക്ട്രിക്കല്‍ വയറിംഗ് ആന്‍ഡ് മെയിന്റനന്‍സ് ഓഫ് ഡൊമസിറ്റിക് അപ്ലയന്‍സസ്, മെയിന്റനന്‍സ് ഓഫ് ടൂവിലര്‍ ആന്‍ഡ് ത്രീവീലര്‍ എന്നിവയില്‍ പ്രത്യേക പരിശീലനം ലഭിക്കും. അപേക്ഷ ഫോം സ്‌കൂള്‍ ഓഫീസില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2507556
(കെ.ഐ.ഒ.പി.ആര്‍-1019/18)
date
- Log in to post comments