Skip to main content

സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം; ജില്ലാ വികസന  സെമിനാര്‍ നാളെ

 

    സംസ്്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ചും കാസര്‍കോട് ജില്ലയുടെ 34-ാം പിറന്നാളിന്റെയും ഭാഗമായി ജില്ലാ വികസന സെമിനാര്‍ നാളെ നടത്തും. ജില്ലയുടെ സമഗ്രവികസനം ലക്ഷ്യമാക്കിയാണ് സെമിനാര്‍ നടത്തുന്നത്. 
    കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നാളെ(മേയ് 24) രാവിലെ 10ന് ആരംഭിക്കുന്ന സെമിനാര്‍ വ്യവസായവകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. പി.കരുാകരന്‍ എം.പി വിശിഷ്ടാതിഥിയായിരിക്കും.  എംഎല്‍എമാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുള്‍ റസാഖ്, കെ.കുഞ്ഞിരാമന്‍, എം.രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍, ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ തുടങ്ങിയവര്‍ പങ്കെടുക്കും. ഉന്നത വിദ്യാഭ്യാസ മേഖല-ജില്ലയുടെ സാധ്യതകള്‍, കാസര്‍കോടന്‍ പ്രവാസി സമൂഹം; വികസന സാധ്യതകള്‍, ഭക്ഷ്യസംസ്‌ക്കരണ മേഖലയിലെ വ്യവസായ സാധ്യതകള്‍- പരിമിതികള്‍, ടൂറിസം വികസന സ്വപ്നങ്ങള്‍ എന്നി വിഷയങ്ങളിലാണ് സെമിനാര്‍ നടക്കുന്നത്. 

date