പതിനായിരങ്ങളെ ആകര്‍ഷിച്ച് കാസര്‍കോട് പെരുമ നാലുദിനങ്ങള്‍ പിന്നിട്ടു; വെള്ളിയാഴ്ച സമാപിക്കും
സപ്തഭാഷാ സംഗമഭൂമി സമീപകാലത്തായി അനുഭവിച്ചറിഞ്ഞ ഏറ്റവും വലിയ ഉല്‍പ്പന്ന പ്രദര്‍ശനമേളയില്‍ വന്‍ ജനപങ്കാളിത്തം. സര്‍ക്കാര്‍ സംബന്ധമായ എന്തു സേവനവും ലഭിക്കുമെന്നതും എല്ലാ വിവരങ്ങള്‍ അറിയാമെന്നതും സ്്റ്റാളുകളുടെ വൈവിധ്യവുമാണ് ജനശ്രദ്ധയാകര്‍ഷിക്കുന്നത്.
സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട്് അനുബന്ധിച്ച് കാഞ്ഞങ്ങാട് അലാമിപ്പള്ളിയില്‍ നടക്കുന്ന ഉല്‍പ്പന്ന പ്രദര്‍ശന വിപണന സാംസ്‌ക്കാരികമേളയാണ് ജില്ലയില്‍ മൊത്തം ചര്‍ച്ചവിഷയമായി സമാപനദിവസത്തിലേക്കടുക്കുന്നത്. കുടുംബശ്രീയുടെയും മില്‍മയുടെയും നേതൃത്വത്തില്‍ നടക്കുന്ന ഫുഡ്കോര്‍ട്ടും ജനങ്ങളെ ആകര്‍ഷിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. ഫുഡ്കോര്‍ട്ടില്‍ മാത്രം പതിനഞ്ചായിരത്തില്‍ കൂടുതല്‍ ആളുകള്‍ ഭക്ഷണം കഴിക്കാനെത്തിയെന്ന് കുടുംബശ്രീയില്‍ നിന്ന് അറിയിച്ചു.
ലേബര്‍ ഓഫീസിന്റെ സ്റ്റാളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായുള്ള സൗജന്യ ആരോഗ്യഇന്‍ഷുറന്‍സ് പദ്ധതിയായ ആവാസിന്റെ രജിസ്ട്രേഷന്‍ നടക്കുന്നുണ്ട്. ആര്‍എസ്ബിവൈ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കലും ഈ സ്റ്റാളില്‍ ലഭിക്കുന്നുണ്ട്.
ആരോഗ്യവിഭാഗങ്ങളുടെ സ്റ്റാളുകളില്‍ മെഡിക്കല്‍ പരിശോധനകളും രോഗപ്രതിരോധ സംബന്ധമായ അവബോധവും നല്‍കുന്നുണ്ട്.
- Log in to post comments