കാസര്‍കോട് പെരുമ സന്ദര്‍ശിക്കു... സര്‍പ്രൈസ് സമ്മാനം നേടൂ
സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് കാഞ്ഞങ്ങാട് അലാമപ്പള്ളിയില്‍ നടക്കുന്ന കാസര്‍കോട് പെരുമ മേള സന്ദര്‍ശിക്കൂ... സര്‍പ്രൈസ് സമ്മാനം നേടൂ. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. മേള സന്ദര്‍ശിക്കുമ്പോള്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സ്റ്റാളില്‍ നിന്നും ലഭിക്കുന്ന സ്ളിപ്പില്‍ സന്ദര്‍ശകര്‍ അവരുടെ പേരും മൊബൈല്‍ നമ്പറും എഴുതി നല്‍കുക. മേളയുടെ സമാപന ദിവസമായ മേയ് 25 ന് നറുക്കെടുപ്പിലൂടെ സര്‍പ്രൈസ് വിജയിയെ കണ്ടെത്തും. സമ്മാനവും സമാപന സമ്മേളനത്തില്‍ മുഖ്യാതിഥി വിതരണം ചെയ്യും. ദിവസവും രാവിലെ 11 മുതല്‍ രാത്രി 8.30 വരെ മേളയില്‍ പ്രവേശനം.
പെരുമ കലാമേളയില്‍ ഇന്ന്(മേയ് 23)
വൈകിട്ട് 6.30 മുതല്‍
1.മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി അവതരിപ്പിക്കുന്ന 'ഇശല്‍രാവ്'
2.തിരുവാതിര
കലാമേളയില്‍ നാളെ(മേയ് 24)
1. തുളു അക്കാദമി അവതരിപ്പിക്കുന്ന യക്ഷഗാനം
2. ഉസ്താദ് ഹസന്‍ബായി അവതരിപ്പിക്കുന്ന സംഗീതക്കച്ചേരി
3.ഹോമിയോ, എക്സൈസ് വകുപ്പുകള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍
- Log in to post comments