മെഡിക്കല്‍ ക്യാമ്പും സൗജന്യമരുന്നു വിതരണവും
കാസര്‍കോട് പെരുമയില്‍ പൊതുജനങ്ങള്‍ക്ക് സഹായകരമായി ആരോഗ്യ വകുപ്പിന്റെ മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്നുവിതരണവും. സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന കാസര്‍ഗോഡ് പെരുമയില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലാണ് മെഡിക്കല്‍ ക്യാമ്പ് നട്ത്തിയത്. നൂറ് കണക്കിന് ആളുകളാണ് ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തിയത്. ത്വക്ക് രോഗം, നേത്ര വിഭാഗം, ജീവിത ശൈലി രോഗങ്ങള്‍, ജനറല്‍ ഒ.പി തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമായിരുന്നു. രോഗികള്‍ക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്തു. തുടര്‍ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയില്‍ സൗകര്യം ഒരുക്കുകയും ചെയ്തു. രാവിലെ പതിനൊന്ന് മണിക്ക് ആരംഭിച്ച ക്യാംപ് വൈകിട്ട് അഞ്ച് മണി വരെ നീണ്ടു. മേള അവസാനിക്കുന്ന മേയ് 25 വരെ സൗജന്യനമായി ജീവിതശൈലീ രോഗങ്ങളായ പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍ എന്നിവയുടെ നിര്‍ണയത്തിനും ഇവിടെ സൗകര്യമുണ്ടായിരിക്കും.
- Log in to post comments