Post Category
ജനന-മരണ-വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ തത്സമയം സൗജന്യമായി 'പെരുമ'യില്‍
അലാമിപ്പള്ളി കാസര്‍കോട് പെരുമയിയിലേക്ക് വരു...ജനന-മരണ-വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ തത്സമയം സൗജന്യമായി നേടാം. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന കാസര്‍ഗോഡ് പെരുമയിലെ പഞ്ചായത്ത് വകുപ്പിന്റെ സ്റ്റാളിലാണ് ജനന-മരണ-വിവാഹ രജിസ്‌ട്രേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. കൂടാതെ വസ്തുനികുതി, കെട്ടിടനികുതി അടയ്്ക്കാനുള്ള സൗകര്യവും ഇവിടെ ലഭിക്കും. വിദേശങ്ങളിലും മറ്റു ദൂരസ്ഥലങ്ങളിലും ഉള്ളവര്‍ക്ക് തങ്ങളുടെ ഗ്രാമസഭകളില്‍ അഭിപ്രായം രേഖപ്പെടുത്തുവാന്‍ സൗകര്യം ഒരുക്കുന്ന ഗ്രാമസഭ പോര്‍ട്ടലിലേക്ക് രജിസ്റ്റര്‍ ചെയ്യുവാനുള്ള സൗകര്യവും സ്റ്റാളില്‍ ലഭ്യമാക്കുന്നുണ്ട്. പഞ്ചായത്ത് ഓഫിസില്‍ നിന്ന് ലഭിക്കേണ്ടുന്ന മറ്റു പല സേവനങ്ങളും ഇവിടെ നിന്നും ലഭിക്കും.
date
- Log in to post comments