Post Category
ചരിത്രരേഖകള്‍ വിലയ്ക്കു വാങ്ങും
സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ് സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കൈവശമുള്ള ചരിത്രരേഖകളും ചരിത്രമൂല്യമുള്ള വസ്തുക്കളും ചരിത്രവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററികളും കമ്മിറ്റി പരിശോധിച്ച് മൂല്യനിര്‍ണയം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ വിലയ്ക്ക് വാങ്ങും. ഇതിനായി ചരിത്ര രേഖകള്‍, ചരിത്രമൂല്യമുള്ള വസ്തുക്കള്‍, ചരിത്രത്തെ അധികരിച്ച് തയാറാക്കിയ ഡോക്യുമെന്ററികള്‍ എന്നിവ കൈവശമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 15. ഡയറക്ടര്‍, സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ്, നളന്ദ, തിരുവനന്തപുരം - 3 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0471 2313759, 8304999478.
പി.എന്‍.എക്‌സ്.1932/18
date
- Log in to post comments