Skip to main content

തെരുവുനാടകവും ഫ്‌ളാഷ് മോബുമായി ബാലാവകാശ പ്രചാരണ പരിപാടിക്ക് തുടക്കം

കുട്ടികളുടെ അവകാശ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള ബോധവത്കരണം ലക്ഷ്യമിട്ട് സംസ്ഥാന ബാലാവകാശ കമ്മീഷന്റെ സഞ്ചരിക്കുന്ന പ്രചാരണ പരിപാടി. നവംബര്‍ 21 വരെ ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍  ഫ്‌ളാഷ് മോബ്, തെരുവുനാടകം, ചലച്ചിത്ര പ്രദര്‍ശനം, പ്രശ്‌നോത്തരി, ഗാന്ധി ചിത്രപ്രദര്‍ശനം, കലാമത്സരങ്ങള്‍ തുടങ്ങിയവ ഇതിന്റെ ഭാഗമായി നടത്തും. 
കൊല്ലം ജില്ലാ ശിശുസംരക്ഷണ ഓഫീസിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പ്രചാരണ പര്യടനം കൊല്ലം ടൗണ്‍ ഹാളില്‍ വനം മന്ത്രി കെ. രാജു ഫ്‌ളാഗ് ഓഫ് ചെയ്തു. 

എം.നൗഷാദ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജഗദമ്മ, ബാലാവകാശ കമ്മീഷന്‍ അംഗം സി.ജെ. ആന്റണി, സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍, ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍,  ജില്ലാ സാമൂഹ്യനീതി  ഓഫീസര്‍ എസ്. സബീനാ ബീഗം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ്, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ സിജു ബെന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 

ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് എന്‍.എസ്.എസ് ലോ കോളേജിലെ വിദ്യാര്‍ഥികള്‍ ഫ്‌ളാഷ് മോബും തെരുവു നാടകവും അവതരിപ്പിച്ചു. വിമലഹൃദയ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍,  അഞ്ചാലുമൂട് ഗവണ്‍മെന്റ് എച്ച്.എസ്.എസ്, ഈസ്റ്റ് പോലീസ് സ്റ്റേഷന്‍, റെയില്‍വേ സ്‌റ്റേഷന്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍  ഇന്നലെ ബോധവത്കരണ പരിപാടി നടന്നു.
(പി.ആര്‍.കെ.നമ്പര്‍  2514/17)
 

date