Skip to main content
രാരീരം പദ്ധതി ഉദ്ഘാടനം

രാരീരം പദ്ധതി ഉദ്ഘാടനം ചെയ്തു

    ആയുര്‍വ്വേദത്തിന്റെ പരമ്പരാഗത വിജ്ഞാനം ഗര്‍ഭിണീപരിചരണത്തിനും പ്രസവാനന്തര ശുശ്രൂഷക്കും  നവജാത ശിശു പരിചരണവും പ്രദാനം ചെയ്യു രാരീരം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വൈദ്യുതവകുപ്പ് മന്ത്രി എം.എം മണി നിര്‍വഹിച്ചു. ഇടുക്കി പാറേമാവ് ജില്ലാ  ആയുര്‍വ്വേദ ആശുപത്രി അങ്കണത്തില്‍ നട ചടങ്ങില്‍ റോഷി അഗസ്റ്റിന്‍ എം.എല്‍.എ അധ്യക്ഷനായിരുു. പ്രസവശുശ്രൂഷ രംഗത്ത് ആയുര്‍വ്വേദത്തിന്റെ പാരമ്പര്യ അറിവ് ഉപയോഗപ്പെടുത്തി സംസ്ഥാനതത് നടപ്പാക്കു   പദ്ധതി  വിജയമാണെങ്കില്‍ ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കുതിന് കേന്ദ്രസര്‍ക്കാര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചി'ുണ്ടെ് പദ്ധതി വിശദീകരിച്ച ആയുഷ്മിന്‍ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. എം. സുഭാഷ് പറഞ്ഞു.
    നാഷണല്‍ ആയുഷ്മിഷന്‍ വിഭാവനം ചെയ്ത ഗര്‍ഭിണിക്ക് നല്ല പരിചരണം, പ്രസൂതികക്ക് പരമ്പരാഗതമായ ആയുര്‍വ്വേദ പരിചരണം, നവജാത ശിശുവിന്  പരമ്പരാഗതമായി നല്‍കു എണ്ണ തേച്ചുകുളിയുള്‍പ്പെടെയുള്ള പരിചരണം  തുടങ്ങിയവ നല്‍കും. രാരീരം പ്രോജക്ടിന്റെ ഏറ്റവും വലിയ പ്രത്യേകത നിലവില്‍ സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത വിധത്തില്‍ പ്രസവാനന്തര ശുശ്രൂഷയും ശിശു പരിചരണവും മാറിക്കൊണ്ടിരിക്കുമ്പോള്‍ ശരിയായ ശാസ്ത്രീയമായ ആധികാരികമായ പരിചരണം സംവിധാനത്തിന്റെ സഹായത്തിലൂടെ നല്‍കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പദ്ധതി  നടപ്പാക്കു  പ്രദേശങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. അതതു ഡിസ്‌പെന്‍സറി/ ആശുപത്രി സ്ഥിതി ചെയ്യു ഗ്രാമപഞ്ചായത്തിലെ തിഞ്ഞെടുക്കപ്പെ' ആശ പ്രവര്‍ത്തകര്‍ക്ക് പ്രസവാനന്തര ശുശ്രൂഷയില്‍ പരിശീലനം നല്‍കും.
    ജോയ്‌സ് ജോര്‍ജ്ജ് എം.പി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്, ഹോമിയോപ്പതി ഡയറക്ടര്‍ ഡോ.കെ. ജമുന, ഡി.എം.ഒ ഡോ.എം.എന്‍. വിജയാംബിക, ജില്ലാ പഞ്ചായത്തംഗം ലിസമ്മ സാജന്‍, കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ സി.വി. വര്‍ഗ്ഗീസ്, ജോര്‍ജ്ജ് വ'പ്പാറ, ഡി.പി.എം ഡോ. സുജിത് സുകുമാരന്‍, പി.കെ. ജയന്‍, ഡോ. കെ.സി രാധാമണി എിവര്‍ പങ്കെടുത്തു.

date