നിപ വൈറസ് ബാധിച്ച് കോഴിക്കോട് ജില്ലയില്‍ ഇന്ന് (23) രാവിലെ പത്തുവരെ 15 പേര്‍ ചികിത്സയില്‍
നിപ വൈറസ് ബാധിച്ച് കോഴിക്കോട് ജില്ലയില്‍ ഇന്ന് (23) രാവിലെ പത്തു വരെ 15 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതില്‍ മെഡിക്കല്‍ കോളേജിലെ വാര്‍ഡില്‍ നാലുപേരെയും ഒബ്സര്‍വേഷനില്‍ ആറുപേരെയും ഐസിയുവില്‍ രണ്ടുപേരെയും പ്രവേശിപ്പിച്ചിട്ടുണ്ട്. കൂടാതെ മിംസ് ആശുപത്രി ഐസിയുവിലും ഒബ്സര്‍വേഷനിലുമായി രണ്ടുപേരും ബേബി മെമോറിയല്‍ ഐസിയുവില്‍ ഒരാളും ചികിത്സയിലുണ്ട്. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിതയുടെ നേതൃത്വത്തില്‍ ജില്ലാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
ഇതുവരെ സംസ്ഥാനത്തൊട്ടാകെ 10 പേരുടെ മരണം നിപ വൈറസ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ഏഴുപേര്‍ കോഴിക്കോടും മൂന്നുപേര്‍ മലപ്പുറത്തു നിന്നുമാണ്. കോഴിക്കോട് ഒമ്പതും മലപ്പുറത്ത് നാലും സ്ഥിരീകരിച്ച കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ സ്ഥിരീകരിച്ച കേസുകള്‍ 13 ആണ്. സംശയാസ്പദമായി നിരീക്ഷണത്തിലുള്ളവര്‍ ആകെ 22 പേരാണ്. ഇതില്‍ കോഴിക്കോട് 19 പേരും മലപ്പുറത്ത് രണ്ടുപേരും വയനാട് ഒരാളുമാണുള്ളതെന്ന് ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
പി.എന്‍.എക്‌സ്.1939/18
- Log in to post comments