ശുചിത്വ സാഗരം പദ്ധതി അടുത്ത ഘട്ടത്തിലേക്ക്; ഷ്രെഡിംഗ് യൂണിറ്റ് ഉദ്ഘടനം നവംബര്‍ 20ന്
കടലിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച്, സംസ്കരിച്ച് മുല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിന് ലക്ഷ്യമിടുന്ന ശുചിത്വസാഗരം പദ്ധതി പുതിയ ഘട്ടത്തിലേക്ക്. മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിനുള്ള ഷ്രെഡിംഗ് യൂണിറ്റിന്റെ ഉദ്ഘാടനം നവംബര്‍ 20ന് വൈകുന്നേരം നാലിന് നീണ്ടകര ഹാര്‍ബറില്‍ നടക്കും.
ധനമന്ത്രി തോമസ് ഐസക്ക്, ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഫിഷറീസ് വകുപ്പ്, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ്, സാഫ്, ശുചിത്വമിഷന്, നെറ്റ്ഫിഷ് എന്നിവ ബോട്ട് ഓണേഴ്സ് അസോസിയേഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഒരു ദിവസം ഒരു ടണ്‍ പ്ലാസ്റ്റിക് മാലിന്യം സംസ്കരിക്കാന്‍ കഴിയുന്ന ഷ്രെഡിംഗ് യൂണിറ്റ് ശുചിത്വമിഷന്റെ സഹകരണത്തോടെ ക്ലീന്‍ കേരള കമ്പനിയാണ് ഹാര്‍ബറില്‍ സ്ഥാപിക്കുന്നത്.
ഉദ്ഘാടന ചടങ്ങിന്റെ സ്വാഗതസംഘ രൂപീകരണ യോഗം എന്‍. വിജയന്‍പിള്ളയുടെ അധ്യക്ഷതയില്‍ നീണ്ടകര അവയര്‍നെസ് സെന്ററില്‍ നടന്നു. ജനപ്രതിനിധികള്‍, മത്സ്യത്തൊഴിലാളി സംഘടകളുടെയും ട്രേഡ് യൂണിയനുകളുടെയും പ്രതിനിധികള്‍, ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്.കെ.നമ്പര്‍ 2515/17)
- Log in to post comments