Post Category
സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിക്കുന്നതിന് രജിസ്റ്റര്‍ ചെയ്യാം
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം കനകക്കുന്നില്‍ മെയ് 24 മുതല്‍ 31 വരെ നടക്കുന്ന അനന്തവിസ്മയം അനെര്‍ട്ടിന്റെ സ്റ്റാളില്‍ രണ്ടായിരം രൂപ അടച്ച് സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കുന്നതിന് രജിസ്റ്റര്‍ ചെയ്യാം. രണ്ടു മുതല്‍ 50 കിലോ വാട്ട് വരെ ശേഷിയുള്ള പ്ലാന്റുകള്‍ വീടുകളുടേയും, സ്ഥാപനങ്ങളുടേയും മേല്‍കൂരയിലാണ് സ്ഥാപിക്കുക. വാഷിംഗ് മെഷീന്‍, ഫ്രിഡ്ജ്, പമ്പ് സെറ്റ്, എ.സി മുതലായ ശേഷികൂടിയ വൈദ്യുത ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ഇവ പര്യാപ്തമാണ്. ബാറ്ററി ആവശ്യമില്ല. പകല്‍ സമയം ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബി. ഗ്രിഡിലേയ്ക്ക് നല്‍കി ഗ്രിഡില്‍ നിന്നും വൈദ്യുതി ആവശ്യത്തിന് ഉപയോഗിക്കാം. അഞ്ച് വര്‍ഷം വാറന്റിയും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2304137.
പി.എന്‍.എക്‌സ്.1947/18
date
- Log in to post comments