Skip to main content

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സമ്മാനം : അപേക്ഷ ക്ഷണിച്ചു

    എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി, ഗവണ്‍മെന്റ് റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധതൊഴിലാളികളുടെയും മക്കള്‍ക്ക് പ്രോത്സാഹന സമ്മാനം നല്‍കുന്ന പദ്ധതിയിലേക്ക് മത്സ്യബോര്‍ഡ് അപേക്ഷ ക്ഷണിച്ചു.  ജൂണ്‍ 30 ന് വൈകിട്ട് നാലിനകം അപേക്ഷ നല്‍കണം. 
    പ്ലസ് ടു വിനും വി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് ഗ്രേഡ് ലഭിച്ചിട്ടുള്ള കുട്ടികള്‍ക്ക് 5,000 രൂപയും, ഒന്‍പത് എ പ്ലസ് ലഭിച്ചവര്‍ക്ക് 4,000 രൂപയും, എട്ട് എ പ്ലസ് ലഭിച്ചവര്‍ക്ക് 3,000 രൂപയുമാണ് സമ്മാനം. 
    പ്ലസ് ടു വിനും വി.എച്ച്.എസ്.ഇ ക്കും എല്ലാ വിഷയത്തിലും എ പ്ലസ് ഗ്രേഡ് ലഭിച്ചവര്‍ക്ക് 5,000 രൂപ നല്‍കും.
    ഗവണ്‍മെന്റ് റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളില്‍ എസ്.എസ്.എല്‍.സി പരീക്ഷകളില്‍ ഓരോ സ്‌കൂളിലും ഏറ്റവും ഉയര്‍ന്ന ഗ്രേഡ് ലഭിച്ച മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പാരിതോഷികം നല്‍കും.  ഫിഷറീസ് ഓഫീസര്‍മാര്‍ ഇത് സംബന്ധിച്ച വിവരം നോട്ടീസ് ബോര്‍ഡില്‍ പതിക്കുകയും മത്സ്യത്തൊഴിലാളികളെ അറിയിക്കുകയും വേണം.  അതത് മത്സ്യഗ്രാമത്തിന്റെ പരിധിയിലുള്ള സ്‌കൂള്‍ മേധാവികളെയും വിവരം അറിയിക്കണം.   
പി.എന്‍.എക്‌സ്.1949/18

date