Post Category
തീരദേശ പരിപാലന പ്ലാന്‍: നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അവസരം
കേരള തീരദേശ പരിപാലന അതോറിറ്റി തീരദേശ പരിപാലന പ്ലാന്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി നടത്തിവരുന്ന പബ്ലിക് ഹിയറിങ്ങില്‍ നിര്‍ദേശങ്ങളും ശുപാര്‍ശകളും സമര്‍പ്പിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം. പ്ലാന്‍ തയ്യാറാക്കി കേന്ദ്ര സര്‍ക്കാര്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചതിനുശേഷവും ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള നിര്‍ദേശങ്ങളും ശുപാര്‍ശകളും സ്വീകരിക്കും. മാറ്റങ്ങള്‍ പരിശോധിച്ച് ആവശ്യമായ തിരുത്തലുകള്‍ ഉള്‍പ്പെടുത്തി പുതുക്കിയ തീരദേശ പരിപാലന പ്ലാന്‍ കേരള തീരദേശ പരിപാലന അതോറിറ്റിയില്‍ പൊതുജനങ്ങള്‍ക്ക് പരിശോധിക്കുന്നതിന് ലഭ്യമാക്കുമെന്ന് തീരദേശ പരിപാലന അതോറിറ്റി മെമ്പര്‍ സെക്രട്ടറി അറിയിച്ചു.
പി.എന്‍.എക്സ്.1958/18
date
- Log in to post comments