നിപ വൈറസ്: കോഴിക്കോട് 10 പേര്‍ ചികിത്സയില്‍
നിപ വൈറസ് ബാധിതരായി കോഴിക്കോട് മെഡിക്കല്‍കോളേജില്‍ എട്ട് പേരും സ്വകാര്യാശുപത്രികളില്‍ രണ്ടുപേരുമടക്കം 10 പേര്‍ ചികിത്സയിലുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ജയശ്രീ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വൈറസ് ബാധ സംശയിച്ച് ധാരാളം പേര്‍ സാമ്പിള്‍ എടുക്കാന്‍ വരുന്നവരുണ്ട്. ലക്ഷണങ്ങളുണ്ടെങ്കിലേ സാമ്പിള്‍ എടുക്കേണ്ടതുള്ളു. കൂടുതല്‍ രോഗബാധിതരെ കണ്ടെത്തിയിട്ടില്ല. ജനങ്ങള്‍ ഭയപ്പെടേണ്ട സാഹചര്യമില്ല.
രോഗികളുമായി വളരെ അടുത്തിടപഴകിയവര്‍ക്കാണ് രോഗം കണ്ടെത്തിയത്.. കുറ്റ്യാടി, പേരാമ്പ്ര, നാദാപുരം എന്നിവിടങ്ങളില്‍ നിന്ന് ഏയഞ്ചല്‍ ആംബുലന്‍സ് സൗകര്യം ലഭ്യമാക്കും. രോഗകാരിയുടെ ഉറവിടം കണ്ടെത്തുന്നതിന് ശ്രമം തുടരുകയാണ്. ബോധവല്‍ക്കരണ പരിപാടികള്‍ ജില്ലയിലെങ്ങും നടക്കുന്നുണ്ട്. പ്രാഥമികാ ആരോഗ്യകേന്ദ്രങ്ങളിലെ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഊര്‍ജിതമായി പങ്കെടുത്തുകൊണ്ടിരിക്കുകയാണ്.
ഇതുവരെ 160 സാമ്പിളാണ് പരിശോധനയ്ക്ക് അയച്ചത്. ഇന്നലെ മാത്രം ഏഴെണ്ണം അയച്ചു. 22 എണ്ണത്തിന്റെ പരിശോധനാഫലം വന്നു. മൃതദേഹം സംസ്‌കരിക്കുന്നതില്‍ ആവശ്യമായ ബോധവല്‍ക്കരണം നല്‍കുമെന്നും അതിന് വ്യക്തമായ പ്രോട്ടോകോള്‍ ഉണ്ടാകുമെന്നും ട്രീറ്റ്‌മെന്റ് പ്രോട്ടോക്കോള്‍ രൂപരേഖയായെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
പി.എന്‍.എക്‌സ്.1965/18
- Log in to post comments