Skip to main content

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍: രണ്ടു വര്‍ഷത്തിനിടെ ജില്ലയില്‍ വിതരണം ചെയ്തത് 683 കോടി രൂപ

വിവിധ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളായി സഹകരണ വകുപ്പ് ജില്ലയില്‍ രണ്ടു വര്‍ഷത്തിനിടെ  വിതരണം ചെയ്തത് 683 കോടി രൂപ. രണ്ടര ലക്ഷം ഉപഭോക്താക്കള്‍ക്കായാണ് ഈ തുക വിതരണം ചെയ്തത്. 2016 ഒക്ടോബര്‍ മുതലുള്ള കണക്കാണിത്. ഏഴു ഘട്ടങ്ങളിലായി ഈ തുക സഹകരണ സംഘങ്ങള്‍ വഴി നേരിട്ട് ഗുണഭോക്താക്കളുടെ വീടുകളിലെത്തിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാറിന്റെ വിവിധ ക്ഷേമ പെന്‍ഷനകുളായ വിധവ പെന്‍ഷന്‍, കര്‍ഷക തൊഴിലാളി പെന്‍ഷന്‍, വാര്‍ദ്ധക്യകാല പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷന്‍ തുടങ്ങിയവയാണ് ഇപ്രകാരം വിതരണം ചെയ്തത്.
2016 ല്‍ ഓണക്കാലത്ത് 2.75 ലക്ഷം പേര്‍ക്കായി 197.28 കോടി രൂപയും ക്രിസ്മസ് കാലത്ത് 2.16 ലക്ഷം പേര്‍ക്കായി 67.88 കോടി രൂപയും വിതരണം ചെയ്തു. 2017 ല്‍ വിഷുക്കാലത്ത് 2.2 ലക്ഷം പേര്‍ക്കായി 71.54 കോടി രൂപയും ഏപ്രില്‍ മാസത്തില്‍ 2.37 ലക്ഷം പേര്‍ക്കായി 26.9 കോടി രൂപയും ഓണക്കാലത്ത് 2.42 ലക്ഷം പേര്‍ക്കായി 128.48 കോടി രൂപയും ക്രിസ്മസ് കാലത്ത് 2.4 ലക്ഷം പേര്‍ക്കായി 83 കോടി രൂപയും 2018 ല്‍ വിഷുക്കാലത്ത് 2.4 ലക്ഷം പേര്‍ക്കായി 108.66 കോടി രൂപയുമാണ് സഹകരണ സംഘങ്ങള്‍ വഴി നേരിട്ട് വീടുകളിലെത്തിച്ചത്.

 

date