റെഡിമെയ്ഡ് വസ്ത്ര നിര്‍മാണ സഹകരണ സംഘം: ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് പ്രൊജക്ട് ഓഫീസര്‍
റെഡിമെയ്ഡ് വസ്ത്ര നിര്‍മാണ സഹകരണ സംഘം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനോ മറ്റു വായ്പാ പദ്ധതികള്‍ നടപ്പിലാക്കുന്നതിനോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ്. സംഘം രൂപീകരിച്ച് മെഷീനറികളും തുണിത്തരങ്ങളും ലഭ്യമാക്കുന്നതിനോ ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്തുന്നതിനുള്ള സംവിധാനങ്ങളൊരുക്കുന്നതിനോ പ്രത്യേകം പദ്ധതികളൊന്നും ഖാദി ബോര്‍ഡിന് നിലവിലില്ലെന്നും ജില്ലാ ഖാദി ഗ്രാമവ്യവസായ കാര്യാലയം പ്രൊജക്ട് ഓഫീസര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
റെഡിമെയ്ഡ് വസ്ത്ര നിര്‍മാണ സഹകരണ സംഘം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നിന്ന് അപേക്ഷകള്‍ ലഭിച്ചു കൊണ്ടിരിക്കുകയാണ്. മേല്‍ പറഞ്ഞ പ്രകാരം ലഭിക്കുന്ന അപേക്ഷകളില്‍ സഹകരണ ആക്ടും ചട്ടവും അനുശാസിക്കുന്ന പ്രകാരം ആവശ്യമായ രേഖകള്‍ ഹാജരാക്കുന്ന മുറയ്ക്ക് സാധ്യതാ പഠനം നടത്തി ഖാദി ബോര്‍ഡ് സെക്രട്ടറിയുടെ അനുമതിക്ക് വിധേയമായി സംഘം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക മാത്രമാണ് നിലവില്‍ ചെയ്യുന്നതെന്നും പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു.
- Log in to post comments