Skip to main content

സ്വതന്ത്ര്യ സമരസേനാനി മുക്രക്കാട്ട് കുട്ടാപ്പന്‍ നിര്യാതനായി

 

താനൂര്‍ നടക്കാവില്‍ താമസിക്കുന്ന സ്വാതന്ത്രസമര സേനാനിയായ മുക്രക്കാട്ട് കുട്ടാപ്പന്‍ (95) നിര്യാതനായി. പരേതയായ പൂതേരി ലക്ഷമിയാണ് ഭാര്യ. മക്കളില്ല.

       താനൂര്‍ എം.എല്‍.എ വി. അബ്ദുറഹിമാന്‍ റീത്ത് സമര്‍പ്പിച്ചു. ജില്ലാ കളക്ടര്‍ക്കു വേണ്ടി തഹസില്‍ദാര്‍ എം. ഷാജഹാന്‍, ആര്‍.ഡി.ഒ. ജെ. മോബി, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി. ഉണ്ണി, വില്ലേജ് ഓഫീസര്‍ക്ക് വേണ്ടി ഫീല്‍ഡ് ഓഫീസര്‍ ഒ.വിനോദ് എന്നിവര്‍ റീത്ത് സമര്‍പ്പിച്ചു.

    നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ സുബൈദ, വൈസ് ചെയര്‍മാന്‍ സി.മുഹമ്മദ് അഷ്റഫ്, കൗണ്‍സിലര്‍മാരായ പി.ടി ഇല്ല്യാസ്, എം.പി അഷ്റഫ്, സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ.ജയന്‍, ബി.ജെ.പി സംസ്ഥാനസമിതി അംഗം കെ.ജനചന്ദ്രന്‍ മാസ്റ്റര്‍, പൊതുപ്രവര്‍ത്തകരായ അജയ് പെരുവലത്ത്, കെ.രാജഗോപാലന്‍, പ്രകാശ് പുത്തന്‍ തുടങ്ങിയവര്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.

 

date