മീന്‍സ് കം മെറിറ്റ്: പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
പൊതുവിദ്യാഭ്യാസ വകുപ്പ്/എസ്.സി.ഇ.ആര്‍.റ്റി 2017 നവംബറില്‍ നടത്തിയ നാഷണല്‍ മീന്‍സ്-കം-മെറിറ്റ് സ്‌കോളര്‍ഷിപ്പിനായുള്ള യോഗ്യതാ പരീക്ഷയുടെ ഫലം പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കൈറ്റി (ഐടി@സ്‌കൂള്‍) ന്റെയും വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചു. ഓരോ ജില്ലകള്‍ക്കും നീക്കിവച്ചിട്ടുള്ള നിശ്ചിത എണ്ണം സ്‌കോളര്‍ഷിപ്പുകള്‍ക്ക് അതത് ജില്ലകളില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ കുട്ടികളെയാണ് ജനറല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഓരോ ജില്ലയിലും സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടിയ കുട്ടികളുടെ വിവരങ്ങള്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെയും ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെയും കാര്യാലയത്തില്‍ പരിശോധനയ്ക്ക് ലഭിക്കും.
നാഷണല്‍ മീന്‍സ്-കം-മെറിറ്റ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടിയവര്‍ ന്യൂനപക്ഷ പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള മറ്റ് കേന്ദ്രാവിഷ്‌കൃത സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാന്‍ പാടില്ല. 2018-19 വര്‍ഷം സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടിയവര്‍ നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ (എന്‍.എസ്.പി) വഴി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ പിന്നീട് നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2328438, 9496304015.
പി.എന്‍.എക്‌സ്.1977/18
- Log in to post comments