സ്‌കൂള്‍ ബസുകളിലെ സുരക്ഷ: പരിശോധന മെയ് 26-ന്
കൊച്ചി: പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന്റെ മുന്നോടിയായി എറണാകുളം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്‌കൂള്‍ ബസുകളുടെ സുരക്ഷാ പരിശോധന മെയ് 26-ന് ഇന്‍ഫോപാര്‍ക്ക് റോഡില്‍ സംഘടിപ്പിക്കും. പരിശോധന രാവിലെ ഏഴു മുതല്‍ ആരംഭിക്കും. പരിശോധനയെ തുടര്‍ന്ന് രാവിലെ 10 ന് സ്‌കൂള്‍ബസ് ഡ്രൈവര്‍മാര്‍ക്കും സ്‌കൂള്‍ബസിലെ ആയമാര്‍ക്കും സുരക്ഷിത ഡ്രൈവിംഗിനെക്കുറിച്ചു പാലിക്കേണ്ട നിര്‍ദ്ദേശങ്ങളെക്കുറിച്ചു പ്രത്യേക ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കും. ഇന്‍ഫോപാര്‍ക്കിലെ രാജഗിരി കോളേജ് ഓഫ് മാനേജ്‌മെന്റ് ആന്റ് അപ്ലൈഡ് സയന്‍സ് ബില്‍ഡിംഗിലെ ഹാളിലാണ് ക്ലാസ്. പരിശോധനയിലേക്ക് മെയ് മാസത്തില്‍ ഫിറ്റ്‌നെസ് ടെസ്റ്റ് പാസായ സ്‌കൂള്‍ ബസുകള്‍ ഒഴികെയുളള എല്ലാ വാഹനങ്ങളും പങ്കെടുക്കണം. ബോധവത്കരണ ക്ലാസില്‍ സ്‌കൂള്‍ ബസ് ഓടിക്കുന്ന ഡ്രൈവര്‍മാരും ബസില്‍ പോകുന്ന ആയമാരും പങ്കെടുക്കണം. ഈ ദിവസം സ്‌കൂള്‍ ബസ് പരിശോധനയും ബോധവത്കരണ ക്ലാസും സംഘടിപ്പിക്കുന്നതിനാല്‍ അന്നേ ദിവസം മറ്റ് വാഹനങ്ങളുടെ ഫിറ്റ്‌നെസ് പരിശോധന ഉണ്ടാകില്ലെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
- Log in to post comments