എറണാകുളം അറിയിപ്പുകള്‍
സംസ്ഥാനതല രസതന്ത്ര റിഫ്രഷര്‍ കോഴ്‌സ് 2018
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ രസതന്ത്ര ബിരുദ ബിരുദാനന്തര ഗവേഷണ വകുപ്പ്, സംസ്ഥാനത്തെ എല്ലാ ഹയര്‍ സെക്കന്ററി രസതന്ത്ര അദ്ധ്യാപകര്‍ക്കായി ജൂണ്‍ 28, 29 തീയതികളിലായി ഒരു റിഫ്രഷര്‍ കോഴ്‌സ് നടത്തുന്നു. പ്രഗത്ഭരായ അദ്ധ്യാപകര്‍ നയിക്കുന്ന ദ്വിദിന റിഫ്രഷര്‍ കോഴ്‌സില്‍ രസതന്ത്ര അദ്ധ്യാപകരുടെ സംശയങ്ങള്‍ പരിഹരിക്കുന്നതോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് ഉപകാരപ്രദമായ അത്യാധുനിക പ്രൊജക്ടുകളും പരിചയപ്പെടുത്തും. ഈ റിഫ്രഷര്‍ കോഴ്‌സില്‍ പങ്കെടുക്കുവന്‍ ആഗ്രഹിക്കുന്ന എല്ലാ രസതന്ത്ര അദ്ധ്യാപകരും ഡോ.നീന ജോര്‍ജ് (9895310103), ജൂലി ചന്ദ്ര.സി.എസ് (9995504949) എന്നിവരുമായി ബന്ധപ്പെടുക.
ക്വട്ടേഷന്‍ ക്ഷണിച്ചു
കൊച്ചി: കൊച്ചി മുനിസിപ്പല്‍ കോര്‍പറേഷന്‍ വൈറ്റില മേഖല പരിധിയില്‍ 54-ാം ഡിവിഷനില്‍ താത്കാലികമായി 20/30 എച്ച്.പി മോട്ടോര്‍ സ്ഥാപിച്ച്, മണിക്കൂര്‍ അടിസ്ഥാനത്തില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് വെളളം പമ്പ് ചെയ്ത് കളയുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സ്വീകരിക്കുന്ന അവസാന തീയതി മെയ് 26 ഉച്ചയ്ക്ക് ശേഷം മൂന്നു വരെ. ക്വട്ടേഷനുകള്‍ അസി.എക്‌സി.എഞ്ചിനീയറുടെ കാര്യാലയം, വൈറ്റില മേഖല ഓഫീസ്, കൊച്ചി മുനിസിപ്പല്‍ കോര്‍പറേഷന്‍ വിലാസത്തില്‍ ലഭിക്കണം.
ഇ-ടെന്‍ഡര്‍ ക്ഷണിച്ചു
കൊച്ചി: കൊച്ചി നഗരസഭയുടെ ചെറുപറമ്പത്ത് റോഡ് പുതുക്കിപ്പണിയുന്നതുമായി ബന്ധപ്പെട്ട മരാമത്ത് പണികളുടെ നിര്‍വ്വഹണത്തിനായി സാധുവായ ലൈസന്‍സുളളതും, ഇ.പി.എഫ് രജിസ്‌ട്രേഷന്‍ ഉളളവരുമായ കരാറുകാരില്‍ നിന്നും മത്സര സ്വഭാവമുളള ഇ ടെന്‍ഡര്‍ ക്ഷണിച്ചു. ഇ-ടെന്‍ഡറുകള്‍ മെയ് 29-ന് ഉച്ചയ്ക്ക് ശേഷം മൂന്നു വരെ ഓണ്‍ലൈന്‍ മുഖേന സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.ലലേിറലൃ.െസലൃമഹമ.ഴീ്.ശി
അക്വാട്ടിക് ആനിമല്‍ ഹെല്‍ത്ത് ലബോറട്ടറിയുടെയും
അഡാക്ക് റീജിയണല്‍ ഓഫീസിന്റെയും ഉദ്ഘാടനം ഇന്ന് (25-ന്)
കൊച്ചി: ജലകൃഷി വികസന ഏജന്‍സി മുഖേന തേവരയില്‍ മത്സ്യവിത്തുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് സ്ഥാപിച്ച അക്വാട്ടിക് ആനിമല്‍ ഹെല്‍ത്ത് ലബോറട്ടറിയുടെയും ജലകൃഷി വികസന എജന്‍സി (അഡാക്ക്) മേഖലാ ഓഫീസിന്റെയും പ്രവര്‍ത്തന ഉദ്ഘാടനവും ഇന്ന് (മെയ് 25-ന്) രാവിലെ 11-ന് ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടി അമ്മ നിര്‍വഹിക്കും. പെരുമാനൂര്‍ കനാല്‍ റോഡില്‍ തേവര അര്‍ബന്‍ കോഓപറേറ്റീ്‌വ് സൊസൈറ്റി ഹാളില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ ഹൈബി ഈഡന്‍ എംഎല്‍എ അദ്ധ്യക്ഷനായിരിക്കും. ചടങ്ങില്‍ കെ.വി.തോമസ്.എം.പി, ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ, മേയര്‍ സൗമിനി ജെയിന്‍, ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള തുടങ്ങിയവര്‍ മുഖ്യാതിഥികളായിരിക്കും. ഫിഷറീസ് ഡയറക്ടര്‍ എസ് വെങ്കടേസപതി റിപ്പോര്‍ട്ട് അവതരിപ്പിക്കും. കൊച്ചി നഗരസഭ പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി, കൗണ്‍സിലര്‍മാരായ കെ എക്‌സ് ഫ്രാന്‍സിസ്, സി കെ പീറ്റര്‍, ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ എ രമാദേവി, മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ എസ് മഹേഷ്, കേരള അക്വാ ഫാര്‍മേഴ്‌സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കെ എക്‌സ് സെബാസ്റ്റ്യന്‍, അഡാക്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ എം ലതി തുടങ്ങിയവര്‍ പങ്കെടുക്കും.
ജില്ലാ ശുചിത്വ മിഷന്‍ ഓഫീസുകളില്‍ അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ ഡപ്യൂട്ടേഷന്‍ നിയമനം
കൊച്ചി: പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ (ഐ.ഇ.സി) യുടെ ഓരോ ഒഴിവിലേക്കും പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കാസര്‍കോഡ് എന്നീ ജില്ലകളില്‍ അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ (സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ്) ഓരോ ഒഴിവിലേക്കും ഡെപ്യൂക്കേഷന്‍ നിയമനത്തിനായി അപേക്ഷകള്‍ സ്വീകരിക്കുന്ന തീയതി മെയ് 31 വരെ ദീര്‍ഘിപ്പിച്ചു. അപേക്ഷകള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, സംസ്ഥാന ശുചിത്വമിഷന്‍, സ്വരാജ് ഭവന്‍, നന്തന്‍കോട്, കവടിയാര്‍.പി.ഒ, തിരുവനന്തപുരം 695003 വിലാസത്തില്‍ ലഭിക്കണം.
- Log in to post comments